Month: സെപ്റ്റംബർ 2023

ഭയം മൂലമുള്ള ഒളിച്ചു താമസം Day4

അവന്റെ രാജ്യം അന്വേഷിക്കുക. ലൂക്കൊസ് 12:31

2020-ൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ലോകത്തെ ഭീതിയിലാഴ്ത്തി. ആളുകളെ ക്വാറന്റൈൻ ചെയ്തു, രാജ്യങ്ങൾ ലോക്ക്ഡൗണിലായി, വിമാനങ്ങളും വലിയ പരിപാടികളും റദ്ദാക്കപ്പെട്ടു. കൊറോണ…

പുഴുക്കൾ മുതൽ യുദ്ധം വരെ Day3

യഹോവ അവനോടു: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു. ന്യായാധിപന്മാർ 6:23

പത്തുവയസ്സുള്ള ക്ലിയോ ആദ്യമായി മീൻ പിടിക്കുവാൻ പോകുകയായിരുന്നു. അവൻ ഇരയുടെ പാത്രത്തിലേക്ക് നോക്കിയപ്പോൾ…

പതിയിരിക്കുന്ന സിംഹങ്ങൾ Day2

നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു. സംഖ്യാപുസ്തകം 14:9

ചെറുപ്പത്തിൽ, കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് സിംഹത്തെപ്പോലെ മുരളിക്കൊണ്ട് ഡാഡി ഞങ്ങളെ ഭയപ്പെടുത്തും.” 1960-കളിൽ ഞങ്ങൾ ഘാനയുടെ ഗ്രാമപ്രദേശത്താണ് താമസിച്ചിരുന്നതെങ്കിലും, ഒരു സിംഹം…

അകാരണമായ ഭയം Day1

 

ഞാൻ നിന്നെ മറക്കയില്ല! യെശയ്യാവ് 49:15

ഇതിന് യുക്തിസഹമായ അർത്ഥമില്ല, പക്ഷേ മൂന്ന് മാസത്തിനുള്ളിൽ എന്റെ മാതാപിതാക്കൾ മരിച്ചപ്പോൾ, അവർ എന്നെ മറക്കുമെന്ന് ഞാൻ ഭയപ്പെട്ടു. തീർച്ചയായും…

പേടി


“സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.” (1 യോഹ. 4:18)

നാം ദിവസവും ഭയപ്പെടുന്ന പല കാര്യങ്ങളുണ്ട്. ചിലപ്പോൾ അത് നിസ്സാരമായ ഭയമായിരിക്കാം. അല്ലെങ്കിൽ നമ്മുടെ ഉറക്കം കെടുത്തുന്ന തരത്തിലുള്ള ഗൗരവമേറിയതും ആയിരിക്കാം. അടുത്തിടെ എന്റെ സഹപ്രവർത്തകന് ഒരു കുഞ്ഞ് ജനിച്ചു. അതിനുശേഷം കുറെ ദിവസങ്ങളായിട്ട് അവൻ വളരെ ക്ഷീണിതനും ഉൽക്കണ്ഠാകുലനുമായിരുന്നു. ഒരു ദിവസം അവന് പതിവിലും കൂടുതൽ ഉത്കണ്ഠയും ഭയവും ഉള്ളതായി തോന്നി. കുഞ്ഞിനെക്കുറിച്ച് ഞാൻ അന്വേഷിച്ചപ്പോൾ, കുഞ്ഞ് ഒരുപാട് കരഞ്ഞതിനാൽ അവനും ഭാര്യയ്ക്കും…

പരദേശിയെ സ്വാഗതം ചെയ്യുക

യുദ്ധഭൂമിയിൽനിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ഉക്രേനിയൻ സ്ത്രീകളും കുട്ടികളും ബെർലിനിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ, അവരെ എതിരേറ്റത് ഒരു അത്ഭുതമായിരുന്നു - ജർമ്മൻ കുടുംബങ്ങൾ അവരുടെ വീടുകളിൽ അഭയം വാഗ്ദാനം ചെയ്യുന്ന കൈകൊണ്ടെഴുതി പ്ലാക്കാർഡികൾ ഏന്തി നില്ക്കുന്നു. “രണ്ട് പേരെ പാർപ്പിക്കാം!’’ ഒരു പ്ലാക്കാർഡിൽ എഴുതിയിരിക്കുന്നു. “വലിയ മുറി [ലഭ്യം],'' മറ്റൊന്ന് പറഞ്ഞു. എന്തുകൊണ്ടാണ് അപരിചിതർക്ക് അത്തരം ആതിഥ്യം വാഗ്ദാനം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, നാസികളിൽ നിന്ന് പലായനം ചെയ്യുമ്പോൾ തന്റെ അമ്മയ്ക്ക് അഭയം ആവശ്യമായിരുന്നുവെന്നും അത്തരം ആവശ്യമുള്ള മറ്റുള്ളവരെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഒരു സ്ത്രീ പറഞ്ഞു.

ആവർത്തനപുസ്തകത്തിൽ, തങ്ങളുടെ മാതൃരാജ്യത്തിൽ ഉൾപ്പെടാത്തവരെ പരിപാലിക്കാൻ ദൈവം യിസ്രായേല്യരെ ആഹ്വാനം ചെയ്തു. എന്തുകൊണ്ട്? കാരണം, അവൻ അനാഥരുടെയും വിധവയുടെയും പരദേശിയുടെയും സംരക്ഷകനാണ് (10:18), അത്തരം ദുർബലത എങ്ങനെ അനുഭവപ്പെടുമെന്ന് യിസ്രായേല്യർക്ക് അറിയാമായിരുന്നു: “നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ” (വാ. 19). സഹാനുഭൂതി അവരുടെ കരുതലിനെ പ്രചോദിപ്പിക്കണമായിരുന്നു.

എന്നാൽ ഇതിനും ഒരു മറുവശമുണ്ട്. സാരെഫാത്തിലെ വിധവ അപരിചിതനായ ഏലീയാവിനെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്തപ്പോൾ, അബ്രഹാം തന്റെ മൂന്ന് അപരിചിത സന്ദർശകരാൽ അനുഗ്രഹിക്കപ്പെട്ടതുപോലെ (1 രാജാക്കന്മാർ 17:9-24) അവൾ അനുഗ്രഹിക്കപ്പെട്ടവളായിത്തീർന്നു (ഉല്പത്തി 18:1-15). അതിഥിയെ മാത്രമല്ല, ആതിഥേയനെ അനുഗ്രഹിക്കാൻ ദൈവം പലപ്പോഴും ആതിഥ്യം ഉപയോഗിക്കുന്നു.

നിങ്ങളുടെ വീട്ടിലേക്ക് അപരിചിതരെ സ്വാഗതം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, എന്നാൽ ആ ജർമ്മൻ കുടുംബങ്ങൾ ആയിരിക്കാം യഥാർത്ഥ ഗുണഭോക്താക്കൾ. ദൈവത്തിന്റെ സഹാനുഭൂതിയോടെ ദുർബലരായവരോട് നാമും പ്രതികരിക്കുമ്പോൾ, അവരിലൂടെ അവൻ നമുക്ക് നൽകുന്ന സമ്മാനങ്ങളിൽ നാം ഒരുപക്ഷേ ആശ്ചര്യപ്പെട്ടേക്കാം.

മിണ്ടാതിരിക്കുക

ഞാൻ ചേമ്പറിൽ സ്വസ്ഥമായതിനുശേഷം, എന്റെ ശരീരം വെള്ളത്തിന് മുകളിൽ സുഖമായി പൊങ്ങിക്കിടന്നു, മുറി ഇരുട്ടിലായി, പശ്ചാത്തലത്തിൽ മുഴങ്ങിയിരുന്ന മൃദുവായ സംഗീതം നിശബ്ദമായി. സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ആശ്വാസം നൽകുന്ന ഐസൊലേഷൻ ടാങ്കുകൾ സൗഖ്യദായകമാണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്തതായിരുന്നു. ലോകത്തിന്റെ അരാജകത്വം നിലച്ചതുപോലെ തോന്നി, എന്റെ ഉള്ളിലെ ചിന്തകൾ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഞാൻ ആ അനുഭവത്തെ സന്തുലിതവും പുനരുജ്ജീവിപ്പിക്കുന്നതുമായി നിലനിർത്തി, നിശ്ചലതയിൽ ശക്തിയുണ്ടെന്ന് ഓർമ്മിപ്പിച്ചു.

നമ്മുടെ ശക്തി പുതുക്കുകയും ഓരോ ദിവസവും നാം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ആവശ്യമായ ജ്ഞാനം നൽകുകയും ചെയ്യുന്ന ദൈവത്തിന്റെ സാന്നിധ്യത്തിന്റെ നിശ്ചലതയിൽ നമുക്ക് ഏറ്റവും സുഖമായി വിശ്രമിക്കാൻ കഴിയും. നമ്മൾ മിണ്ടാതിരിക്കുമ്പോൾ, നമ്മുടെ ജീവിതത്തിലെ ശബ്ദത്തെ നിശ്ശബ്ദമാക്കുകയും, നമ്മുടെ ജീവിതത്തിലെ ശ്രദ്ധാശൈഥില്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുമ്പോൾ, അവൻ നമ്മെ ശക്തിപ്പെടുത്തുന്നു, അങ്ങനെ നമുക്ക് അവന്റെ സൗമ്യമായ ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാനാകും (സങ്കീർത്തനം 37:7).

ഇന്ദ്രിയങ്ങളെ ഇല്ലായ്മ ചെയ്യുന്ന ചേമ്പറുകൾ തീർച്ചയായും നിശ്ചലതയുടെ ഒരു രൂപമാണെങ്കിലും, തന്നോടൊപ്പം തടസ്സങ്ങളില്ലാതെ സമയം ചെലവഴിക്കാനുള്ള ലളിതമായ മാർഗം ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. അവൻ പറയുന്നു: “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക” (മത്തായി 6:6). തന്റെ മഹത്തായ സാന്നിധ്യത്തിന്റെ നിശ്ശബ്ദതയിൽ ജീവിതത്തിന്റെ വെല്ലുവിളികൾക്കുള്ള ഉത്തരം തേടുമ്പോൾ ദൈവം നമ്മുടെ ചുവടുകളെ നയിക്കുകയും അവന്റെ നീതി നമ്മിലൂടെ പ്രകാശമാനമാക്കുകയും ചെയ്യും (സങ്കീർത്തനം 37:5-6).

ദൈവത്തോടൊത്തുള്ള മല്ലുപിടുത്തം

വായനാഭാഗം: ഉല്പത്തി 28:10-22, 35:9-14

ദൈവം ...അവനെ അനുഗ്രഹിച്ചു. ദൈവം അവനോട്, 'നിന്റെ പേര് യാക്കോബ് എന്നല്ലോ . ഇനി നിനക്ക് യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നെ പേരാകണം' എന്നു കല്പിച്ച് അവന് യിസ്രായേൽ എന്നു പേരിട്ടു (35:9-10).

"ഭയമെന്നത് ക്രിസ്തീയ മനസ്സിന്റെ ഒരു ശീലമല്ല" എന്നാണ് നോവലിസ്റ്റായ മേരിലിൻ റോബിൻസൻ പ്രസ്താവിച്ചത്. എന്നിരുന്നാലും മനുഷ്യന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന ഏറ്റവും ശക്തവും സ്ഥായിയും ആയ കാര്യം ആണ് ഭയം. ചുരുങ്ങിയപക്ഷം പുറമെയുള്ള അനുസരണം എങ്കിലും ഉണ്ടാകുന്നത് സ്നേഹത്തിൽ നിന്നല്ല ഭയത്തിൽ നിന്നാണ്. ഭയം എന്ന പ്രചോദനം…